കുറിപ്പുകൾ (Short Notes)

111 x 112 = 111 x X 2 ആയാൽ X എത്ര ?
(a) 100 (b) 101 (c) 111 (d) 112
ഉത്തരം : (c) 111
വിശദീകരണം:
ഒരു പാർട്ടിയിൽ 10 പേർ പങ്കെടുത്തു. പാർട്ടിയുടെ തുടക്കത്തിൽ ഓരോരുത്തരം പരസ്പരം ഹസ്തദാനം ചെയ്തു. ആകെ എത്ര ഹസ്ത ദാനങ്ങൾ ഉണ്ടായി?
(a) 45 (b) 20 (c) 18 (d) 25
ഉത്തരം : (a) 45
വിശദീകരണം:
ഉത്തരം : 1
വിശദീകരണം:
രമയും ലീലയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. രമ 10% സാധാരണ പലിശയ്ക്കും ലീല 10% വാർഷിക കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ ലീലയ്ക്ക് 100 രൂപ കൂടൂതൽ കിട്ടിയെങ്കി എത്ര രൂപ വീതമാണ് അവർ നിക്ഷേപിച്ചത്?
(a)1000 (b) 5000 (c) 10000 (d) 15000
ഉത്തരം :(c) 10000
വിശദീകരണം:
രമയും ലീലയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. രമ 10% സാധാരണ പലിശയ്ക്കും ലീല 10% വാർഷിക കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ ലീലയ്ക്ക് 100 രൂപ കൂടൂതൽ കിട്ടിയെങ്കി എത്ര രൂപ വീതമാണ് അവർ നിക്ഷേപിച്ചത്?
(a)1000 (b) 5000 (c) 10000 (d) 15000
ഉത്തരം :(c) 10000
വിശദീകരണം:
ഒരു വൃത്തിന്റെ വ്യാസം ഇരട്ടിയാക്കിയാൽ പരപ്പളവ് എത്ര മടങ്ങ് വർധിക്കും?
(a) 2 മടങ്ങ് (b) 4 മടങ്ങ് (c) 8 മടങ്ങ് (d) വ്യത്യാസമില്ല
ഉത്തരം :(b) 4 മടങ്ങ്
വിശദീകരണം:
ആദ്യത്തെ 20 ഒറ്റസംഖ്യകളുടെ തുകയെക്കാൾ എത്ര കുടൂതലാണ് തൊട്ടടുത്ത 20 ഒറ്റസംഖ്യകളുടെ തുക?
(a) 800 (b) 1600 (c) 1200 (d) 400
ഉത്തരം :(c) 1200
വിശദീകരണം:
1/8 + 2/7 = -------?
(a) 3/15 (b)3/8 (c)3/7 (d) 23/56
ഉത്തരം :(d)23/56
വിശദീകരണം:
1/X + 1/2X + 1/4X = 1 ആയാൽ X എത്ര
(a) 4/9 (b)7/4 (c)3/7 (d) 4/7
ഉത്തരം :(d) 4/7
വിശദീകരണം:
15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസംകൊണ്ട് തീർക്കും. എന്നാൽ അതേ ജോലി10 ആളുകൾ എത്ര ദിവസംകൊണ്ട് തീർക്കും?
(a) 27 (b) 25 (c) 26(d) 28
ഉത്തരം :(a) 27
വിശദീകരണം:
2+16/2x4-5 എത്ര ?
(a) 31 (b) 29 (c) -1(d) 6
ഉത്തരം :(b) 29
വിശദീകരണം:
A :B = 5 :3 , B :C =7 :4 ആയാൽ A :C എത്ര ?
(a)35:12 (b)5:4 (c)35:28(d) 21:35
ഉത്തരം :(a)35:12
വിശദീകരണം:
എത്ര?
(a)20 (b) 9 (c)71 (d) 5
ഉത്തരം :(d) 5
വിശദീകരണം:
രവിയുടെയും രാജുവിന്റെയും കൈയിലുള്ള രൂപയുടെ അംശബന്ധം 2:5 ആണ്. രാജുവിന്റെ കൈയിൽ രവിയുടെ കൈയിലുള്ളതിനേക്കാൾ 3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ രാജുവിന്റെ കൈയിൽ എത്ര രൂപയുണ്ട്?
(a)7,000 (b) 3,000 (c) 5,000 (d) 2,000
ഉത്തരം :(c) 5,000
വിശദീകരണം:
2 :5 ലെ വ്യത്യാസം 3
3 സമം 3000
അതുകൊണ്ട് 5 = 5000
20 മീറ്റർ നീളമുള്ള നല്ല മിനുസമുള്ള തൂൺ . കുട്ടി ഒരു മിനുട്ടിൽ 2 മീറ്റർ കയറുന്നു . അടുത്ത ഒരു മിനുറ്റിൽ 1 മീറ്റർ വഴുതി താഴോട്ടു വരുന്നു . അടുത്ത ഒരു മിനുട്ടിൽ 2 മീറ്റർ വീണ്ടും കയറുന്നു. തൊട്ടടുത്ത ഒരു മിനുറ്റിൽ 1 മീറ്റർ വഴുതി താഴോട്ടു വീണ്ടും വരുന്നു. ഇങ്ങനെ പോയാൽ എത്ര സമയം കൊണ്ടു കുട്ടി മുകളിൽ എത്തും ?
2 മിനുട്ടിൽ ഒരു മീറ്റർ ആണ് ഫലപ്രദമായി കയറുന്നത് . 36 മിനുട്ടിൽ 18 മീറ്റർ ഉയരത്തിൽ എത്തും 37 - മത്തെ മിനുട്ടിൽ 2 മീറ്റർ കയറി 20 മീറ്റർ ഉയരത്തിൽ എത്തും
കൃഷ്‌ണന്‌ മകനെക്കാൾ 4 ഇരട്ടി വയസ്സുണ്ട്‌ . 4 കൊല്ലം കഴിഞ്ഞാൽ അവരുടെ വയസ്സിന്റെ തുക 43 ആവും . എന്നാൽ മകന് വയസ്സെത്ര?
4 കൊല്ലം കഴിഞ്ഞാൽ വയസ്സിന്റെ തുക 43 . അപ്പോൾ ഇന്ന് വയസ്സിന്റെ തുക 43 - 8 =35 . ഇതിനെ 4 :1 എന്ന തോതിൽ ഭാഗിച്ചാൽ മകന്റെ വയസ്സ് = 35x 1 / 5 = 7
ഉത്തരം : 7 വയസ്സ്
ഒരാൾ അയാളുടെ ശമ്പളത്തിന്റെ 40 % ആഹാരത്തിനും 25 % യാത്രക്കും വിനോദങ്ങൾക്കു 15 % പത്രം മാസിക എന്നിവയ്ക്ക് 5 % ചെലവാക്കുന്നു . അയാൾക്ക്‌ മാസം 1200 രൂപ മിച്ചമുണ്ടങ്കിൽ അയാളുടെ ശമ്പളം എത്രയാണ്?
ഉത്തരം: 8000 രൂപ
ഒരു ഫാമിൽ കോഴികളും പശുക്കളുമായി 150 എണ്ണമുണ്ട് . അവയുടെ കാലുകളുടെ എണ്ണം 368 ആണ് . എങ്കിൽ എത്ര കോഴികൾ ആണ് ഉള്ളത് ?
150 എണ്ണത്തിന് 2 കാലുകൾ വീതം 300 കാൽ . 68 കാൽ കൂടുതൽ ഉണ്ട് . അപ്പോൾ പശുക്കൾ 34 . കോഴികൾ 150 - 34 = 116
ഉത്തരം: 116
വ്യാപാരി ഒരേ വിലയ്ക്ക് 2 ടെലിവിഷന്‍ സെറ്റുകള്‍ വിറ്റു. ഒന്നില്‍ 20% ലാഭം കിട്ടി. മറ്റേതില്‍ 20% നഷ്ടമാണ് സംഭവിച്ചത്. എങ്കില്‍ ഈ ഇടപാടില്‍ വ്യാപാരിക്ക് ലാഭമോ നഷ്ടമോ എത്ര?
20 ന്‍റെ 20% നഷ്ടം സംഭവിക്കും 20 x 20 / 100 = 4%
ഉത്തരം: 4% നഷ്ടം
ഒരു സംഖ്യയെ 5 കൊണ്ട് ഹരിച്ചാല്‍ 3 ശിഷ്ടം ലഭിക്കും. എന്നാല്‍ ആ സംഖ്യയുടെ ഇരട്ടിയെ 5 കൊണ്ടു ഹരിച്ചാല്‍ എത്ര ശിഷ്ടം ലഭിക്കും?
സംഖ്യ 8 എന്നു കരുതുക 5 ഹരിച്ചാല്‍ 3 ബാക്കി 16 നെ 5 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 1
ഉത്തരം: 1
ഒരു വസ്തു 560000 രൂപയ്ക്ക് വിറ്റപ്പോള്‍ 12% ലാഭം കിട്ടി. വസ്തുവിന്റെ വാങ്ങിയ വില എത്ര?
100 x 560000 / 112 = 500000
ഉത്തരം: 5 ലക്ഷം രൂപ
7 ആളുകള്‍ 6 ദിവസം കൊണ്ടു പൂര്‍ത്തിയാക്കുന്ന ജോലി 3 ആളുകള്‍ എത്ര ദിവസം കൊണ്ടു പൂര്‍ത്തിയാക്കും
ആകെ 42 ആളുകളുടെ ജോലി. ഇത് പൂര്‍ത്തിയാക്കാന്‍ 3 പേര്ക്ക് 14 ദിവസം വേണം
ഉത്തരം: 14 ദിവസം
ഒരു സ്കൂളിലെ അസ്സംബ്ലിയില്‍ 30 കുട്ടികള്‍ വീതമുള്ള 16 വരികളുണ്ട്. ഒരു വരിയില്‍ 24 കുട്ടികള്‍ വീതമാണ് ഉണ്ടായിരുന്നതെങ്കില്‍ എത്ര വരികള്‍ ഉണ്ടാവും?
കുട്ടികളുടെ ആകെ എണ്ണം 30x 16 = 480 24 കുട്ടികള്‍ വീതമുള്ള വരികളുടെ എണ്ണം = 480/24 = 20
ഉത്തരം: 20
200 / 20 /100 = X എങ്കില്‍ X ന്റെ വില എത്രയാണ്?
x= (200/20) / 100 = 10 /100=1/ 10= 0.1
ഉത്തരം: 0.1

Visitor-3637

Register / Login