കുറിപ്പുകൾ (Short Notes)

കോഴിക്കോട്

  • കേരളത്തില് ഏറ്റവും കൂടുതല് നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല
  • കേരളത്തിലെ പ്രധാന ബോട്ട് നിര്മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല
  • ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല
  • കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീനതയിലുണ്ടായിരുന്ന പ്രദേശം ആണ് മാഹി
  • സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൂര് കോഴിക്കോട് ജില്ലയിലാണ്
  • വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല കോഴിക്കോട് ആണ്
  • കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്ക്കറ്റിംഗ് ഫെഡറേഷന് സ്ഥിതിചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്
  • ആമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം - കൊളാവി
  • ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ആണ്
  • മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്
  • സംസ്ഥാന പുരാവസ്തുവിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്നത് കോഴിക്കോട് ആണ്
  • തച്ചോളി ഒതേനന്റെ ജന്മ സ്ഥലം - വടകര
  • ഉഷ സ്കൂള് ഓഫ് അത് ലറ്റിക്സ് സ്ഥിതിചെയ്യുന്നത് കൊയിലാണ്ടി ആണ്
  • മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി - കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി
  • കോഴിക്കോട് സര്വ്വകലാശാലയുടെ ആസ്ഥാനം - തേഞ്ഞിപ്പാലം

Visitor-3170

Register / Login