Questions from കേരളാ നവോഥാനം

1. മംഗളോദയത്തിന്‍റെ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നായകൻ?

വി.ടി.ഭട്ടതിരിപ്പാട്

2. യജമാനൻ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

3. ‘അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്?

വി.ടി ഭട്ടതിരിപ്പാട്

4. വഞ്ചിപ്പാട്ടിന്‍റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം?

കരുണ

5. ‘എന്‍റെ കണ്ണ്’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

6. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

7. ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?

വടവീശ്വരം

8. എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം?

പ്രരോദനം

9. കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?

ശാരദാ ബുക്ക് ഡിപ്പോ

10. ചട്ടമ്പിസ്വാമികളുടെ ഗുരു?

തൈക്കാട് അയ്യാ സ്വാമികൾ

Visitor-3951

Register / Login