Kerala PSC Test - Blog

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന ബിരുദതല പരീക്ഷയായ കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡുകളിലെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ അടുത്ത് തന്നെ നടന്നേക്കും . ഞങ്ങളുടെ വിദഗ്‌ദ്ധപാനൽ നടത്തിയ പഠനത്തിൽ നിന്നും കുറച്ചു നിരീക്ഷണങ്ങൾ ചുവടെ :

ഈയിടെയായി കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാവുന്നത് കൊണ്ട് ഈ പ്രാവശ്യം കൂടുതല്‍ നിയമനങ്ങള്‍ക്ക് സാധ്യതയുണ്ട്. കുറഞ്ഞത് 8000 നിയമനമെങ്കിലും ഈ പ്രാവശ്യത്തെ ലിസ്റ്റിൽ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . കെ.എസ്.എഫ്.ഇ., കെ.എസ്.ഇ.ബി., കെല്‍ട്രോണ്‍, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, മലബാര്‍ സിമന്റ്സ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്, വികസന അതോറിറ്റികള്‍, കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ഹാന്‍ഡ്ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലേക്കാണ് നിയമനങ്ങൾ പ്രധാനമായും നടക്കുന്നത് .

കഴിഞ്ഞ പ്രാവശ്യങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ഇപ്രാവശ്യം പ്രിലിമിനറി, മെയിന്‍ എന്നീ രണ്ടുഘട്ടങ്ങളായിട്ടാവും പരീക്ഷ നടക്കുക. ആദ്യത്തേത് 100 മാര്‍ക്കിന്റെ ഒ.എം.ആര്‍. പരീക്ഷയും, രണ്ടാമത്തേത് വിവരണാത്മകവും ആകുമെന്നു പ്രതീക്ഷിക്കുന്നു .

കഴിഞ്ഞ പ്രാവശ്യം (2013ല്‍) നടന്ന കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷയുടെ സിലബസ് താഴെ പറയും വിധമായിരുന്നു

  • പൊതുവിജ്ഞാനം: 50 മാര്‍ക്ക്
  • ജനറല്‍ ഇംഗ്ലീഷ് : 10 മാര്‍ക്ക്
  • മലയാളം: 10 മാര്‍ക്ക്
  • ഐ.ടി. ചോദ്യങ്ങള്‍: 10 മാര്‍ക്ക്
  • കണക്ക്/മെന്റല്‍ എബിലിറ്റി : 20 മാര്‍ക്ക്

ഈ തവണയും ഈ സിലബസ് തന്നെയാവും എന്നാണ് പ്രതീക്ഷിക്കുന്നത് . കേരളം, ഇന്ത്യ-പൊതുവിവരങ്ങള്‍, കേരളീയ നവോത്ഥാനം, നിത്യജീവിതത്തിലെ ശാസ്ത്രം, ഭരണഘടന-രാഷ്ട്രീയം, ഭൂമിശാസ്ത്രം, ചരിത്രം, സ്വാതന്ത്ര്യാനന്തര ഭാരതം, ഭൗതികശാസ്ത്രം, ഭരണഘടന/രാഷ്ട്രീയം, കറന്റ് അഫയേഴ്, കേരള നവോത്ഥാനം, സമ്പദ്വ്യവസ്ഥ,കേരളം-പൊതുവിവരങ്ങള്‍, ഇന്ത്യ-പൊതുവിവരങ്ങള്‍, സ്വാതന്ത്യസമരം, ഇന്ത്യാചരിത്രം ,കറന്റ് അഫയേഴ്സ് എന്നിവയാണ് കഴിഞ്ഞ വർഷങ്ങളിൽ നടന്ന പരീക്ഷകളിൽ പൊതുവിജ്ഞാന വിഭാഗത്തിൽ ഉണ്ടായിരുന്നത്.

ഈ പരീക്ഷയ്ക്കായി ഞങ്ങളുടെ ചോദ്യോത്തര ശേഖരം വിപുലീകരിച്ച കാര്യം കൂടെ ഈ അവസരത്തിൽ അറിയിക്കുന്നു. വിഭാഗങ്ങളായും ഉപവിഭാഗങ്ങളായും ചോദ്യങ്ങളെ ക്രമീകരിച്ചിട്ടുണ്ട്. അധികം വൈകാതെ ഈ പരീക്ഷയ്ക്കായുള്ള ഒരു ഓൺലൈൻ കോഴ്സ് കൂടെ ഞങ്ങൾ തുടങ്ങുന്നതാണ്.

നിങ്ങളുടെ കൂടുതൽ അഭിപ്രായങ്ങൾ കമന്റ് ആയി പ്രതീക്ഷിക്കുന്നു.

എല്ലാവർക്കും വിജയാശംസകൾ!

Leave a Comment

കമന്റ് ചെയ്യാൻ ദയവായി Login ചെയ്യുക!

Visitor-3691

Register / Login