Questions from കേരളാ നവോഥാനം

1. പതിനേഴാംവയസ്സിനുശേഷം വിദ്യാഭ്യാ സംനേടാനാരംഭിച്ച നവോത്ഥാന നായകൻ?

വി.ടി.ഭട്ടതിരിപ്പാട

2. 'നാരായണീയം ' എഴുതിയത് ആരാണ്?

മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്

3. രാജയോഗം പരിശീലിക്കുന്നതിനായി ബ്രഹ്മാനന്ദ ശിവയോഗി ആരംഭിച്ച സ്ഥാപനം?

ആനന്ദയോഗശാല.

4. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?

ഡോ.ജമാൽ മുഹമ്മദ്

5. മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

6. വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

7. വി.ടി ഭട്ടതിപ്പാടിന്‍റെ ആത്മകഥ?

കണ്ണീരും കിനാവും (1970 )

8. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം രചിച്ചത്?

വി ടി ഭട്ടതിരിപ്പാട്

9. കുമാരനാശാൻ വീണപൂവ് എഴുതിയ "ജൈനമേട് എന്ന സ്ഥലം ഏത് ജില്ലയിൽ?

പാലക്കാട്

10. ആയുർവേദത്തിലെ ത്രിമൂർത്തികൾ ആരെല്ലാം?

ചരകൻ; ശുശ്രുതൻ; വാഗ്ഭടൻ

Visitor-3492

Register / Login