Questions from പൊതുവിജ്ഞാനം (special)

1. സാമൂഹ്യപുരോഗതിക്ക് വേണ്ട 3 ഘടകങ്ങള്‍ സംഘടനയും വിദ്യാഭ്യാസവും വ്യവസായ പുരോഗതിയുമാണെന്ന് അഭിപ്രായപ്പെട്ടത്?

ശ്രീനാരായണഗുരു

2. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഏറ്റവും പുതിയ ഉപഗ്രഹം?

യാവൊഗാൻ 23

3. ഇന്ദുലേഖ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തതാര്?

മലബാർ കളക്ടറായിരുന്ന ഡ്യൂമെർഗ്

4. തേനിന് അണുക്കളെ നശിപ്പിക്കാനുള്ള ശക്തി നല്കുന്നത്?

ഹൈഡ്രജൻ പെറോക്സൈഡ്

5. കലാമിൻ ലോഷന്‍റെ രാസനാമം?

സിങ്ക് കാർബണേറ്റ്

6. ക്രോം യെല്ലോയുടെ രാസനാമം?

ലെഡ്‌ കോമേറ്റ്

7. ഏറ്റവും കൂടുതൽ ഉപ ഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം?

ശനി (Saturn)

8. ഷാജഹാനെ മകനായ ഔറംഗസീബ് തുറങ്കിലടച്ച സ്ഥലം?

ആഗ്ര കോട്ടയിലെ മുസമ്മാൻ ബുർജ് എന്ന ഗോപുരത്തിൽ

9. സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ) കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ?

ഗലീലിയോ

10. 1985 ൽ ഗ്രീൻപീസിന്‍റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

ഫ്രാൻസ്

Visitor-3616

Register / Login