Questions from പൊതുവിജ്ഞാനം (special)

31. എൽ.പി.ജി ചോർച്ച തിരിച്ചറിയുന്നതിന് ഗന്ധത്തിനായി ചേർക്കുന്ന പദാർത്ഥം?

മീഥൈൽ മെർകാപ്റ്റൻ

32. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?

ശനി (Saturn)

33. ആദ്യകാലത്ത് നിള, പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ

34. സമൂഹത്തിൽ കാലങ്ങളായി നില നിൽക്കുന്നതും പൂർണ്ണമായും തുടച്ചു മാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾ അറിയപ്പെടുന്നത്?

എൻഡമിക്

35. ഇലയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്ക് ആഹാരഘടകങ്ങളെ എത്തിക്കുന്നത് എന്ത്?

ഫ്ളോയം

36. സസ്തനികളിൽ ഹൃദയ സ്പന്ദനം ആരംഭിക്കുന്നത് എവിടെ നിന്നാണ്?

SA നോഡിൽ നിന്ന്

37. 2016 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യ അതിഥിയായിരുന്ന ഫ്രഞ്ച് പ്രസിഡന്റ്?

പ്രാൻകോയിസ് ഹോളണ്ട്

38. ഇന്ത്യയിൽ തെക്കുപടിഞ്ഞാറ് മൺസൂൺ ഉത്ഭവിക്കുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

39. ജലത്തിലിട്ടാൽ കത്തുന്ന രണ്ട് ലോഹങ്ങൾ?

സോഡിയം; പൊട്ടാസ്യം

40. ദേശാഭിമാനികളിൽ ദേശാഭിമാനി എന്നറിയപ്പെടുന്നത്?

സുഭാഷ് ചന്ദ്ര ബോസ്

Visitor-3043

Register / Login