Questions from പൊതുവിജ്ഞാനം (special)

21. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്ന ജൂലൈ 1 ആരുടെ ജന്മദിനമാണ്?

ഡോ ബി.സി റോയ്

22. മരച്ചീനിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസേക്ക് രോഗം

23. ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത്?

അംജദ് അലി ഖാൻ

24. റോബേഴ്സ് ഗുഹ സ്ഥിതി ചെയ്യുന്നതെവിടെ?

ഡെറാഡൂൺ

25. ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരത്തിന്‍റെ ശില്പി?

ഉസ്താദ് ലാൽ ചന്ദ് [ ശ്രീകൃഷ്ണന്‍റെ കിരീട മാതൃകയിൽ; ഉയരം: 50 അടി; ജനലുകൾ: 953 ]

26. DVD യുടെ സംഭരണ ശേഷി എത്ര?

4.7 GB

27. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വ ദൗത്യം ഏതായിരുന്നു?

മംഗൾയാൻ

28. സ്വർണ്ണം, വെളളി തുടങ്ങിയ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

ട്രോയ് ഔൺസ്

29. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം?

മിസോറാം (90.68%)

30. 2012 ഡിസംബർ 21 ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന കലണ്ടർ?

മായൻ കലണ്ടർ

Visitor-3116

Register / Login