Questions from കേരളാ നവോഥാനം

141. അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്‍റെ കർത്താവ്?

വി.ടി ഭട്ടതിപ്പാട്

142. അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

143. എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം?

പ്രരോദനം

144. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?

സമാധി സപ്താഹം

145. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം; മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്?

വി.ടി.ഭട്ടതിരിപ്പാട്

146. 1968ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്?

വി.ടി ഭട്ടതിപ്പാട്

147. ആയുർവേദത്തിലെ ത്രിമൂർത്തികൾ ആരെല്ലാം?

ചരകൻ; ശുശ്രുതൻ; വാഗ്ഭടൻ

148. "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

149. നിർവൃതി പഞ്ചാംഗം രചിച്ചത്?

ശ്രീ നാരായണ ഗുരു

150. തുവയൽപന്തി സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ

Visitor-3319

Register / Login