Questions from കേരളാ നവോഥാനം

131. ശ്രീ നാരായണ ഗുരുവിന്‍റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്ഷം?

1924

132. ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?

മരുത്വാമല

133. അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്‍റെ കർത്താവ്?

വി.ടി ഭട്ടതിപ്പാട്

134. ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്നത്?

വാഗ്ഭടാനന്ദന്‍

135. ടാഗോറിന്‍റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാർ?

സി.കേശവൻ

136. പതിനേഴാംവയസ്സിനുശേഷം വിദ്യാഭ്യാ സംനേടാനാരംഭിച്ച നവോത്ഥാന നായകൻ?

വി.ടി.ഭട്ടതിരിപ്പാട

137. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?

1938 മാർച്ച് 23

138. "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

139. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?

ആനന്ദ മതം

140. ആത്മവിദ്യ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

Visitor-3511

Register / Login