Questions from കേരളാ നവോഥാനം

121. കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

തോന്നയ്ക്കൽ

122. കുമാരനാശാൻ ജനിച്ച സ്ഥലം?

കായിക്കര; തിരുവനന്തപുരം

123. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?

സ്ത്രീ വിദ്യാദോഷിണി (1899)

124. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്?

വി.ടി.ഭട്ടതിരിപ്പാട്

125. കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

126. ബ്രഹ്മാന്ദ ശിവയോഗി (1852- 1929) ജനിച്ചത്?

ചിറ്റൂർ (പാലക്കാട് 1852 ആഗസ്റ്റ് 26 )

127. പണ്ഡിറ്റ് കറുപ്പൻ (1885-1938) ജനിച്ചത്?

1885 മെയ് 24

128. കുമാരനാശാൻ വീണപൂവ് എഴുതിയ "ജൈനമേട് എന്ന സ്ഥലം ഏത് ജില്ലയിൽ?

പാലക്കാട്

129. കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?

ശാരദാ ബുക്ക് ഡിപ്പോ

130. മന്നത്തു പത്മനാഭനും ആർ.ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന?

ഹിന്ദുമഹാമണ്ഡലം

Visitor-3145

Register / Login