Questions from കേരളാ നവോഥാനം

111. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?

സ്ത്രീ വിദ്യാദോഷിണി (1899)

112. വാഗ്ദത്ത ഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനാൻ

113. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?

സമാധി സപ്താഹം

114. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്?

തൈക്കാട് അയ്യാഗുരു

115. വി.ടി. ഭട്ടതിരിപ്പാടിന്‍റെ ആത്മകഥാപരമായ രണ്ട് രചനകളാണ്?

കര്‍മ്മവിപാകം; ജീവിതസ്മരണകള്‍.

116. ‘അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്?

വി.ടി ഭട്ടതിരിപ്പാട്

117. കോഴിക്കോട് പ്രീതിഭോജനം സംഘടിപ്പിച്ചത്?

വാഗ്ഭടാനന്ദൻ

118. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന രജനീരംഗം എന്ന കഥ എഴുതിയതാര്?

വി.ടി. ഭട്ടതരിപ്പാട്

119. ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

120. ‘ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ 1917

Visitor-3147

Register / Login