Questions from കേരളാ നവോഥാനം

171. വാഗ്ഭടാനന്ദന്‍റ ബാല്യകാലനാമം?

കുഞ്ഞിക്കണ്ണൻ

172. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്?

വി.ടി.ഭട്ടതിരിപ്പാട്

173. നീലകണ്ഠതീർഥപാദരുടെ ഗുരു?

ചട്ടമ്പി സ്വാമികൾ

174. ‘പ്രേംജി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.പി ഭട്ടതിരിപ്പാട്

175. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാടിന്‍റെ യാചനായാത്ര?

1931

176. 'നാരായണീയം ' എഴുതിയത് ആരാണ്?

മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്

177. വാഗ്ഭടന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

178. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്?

തൈക്കാട് അയ്യാഗുരു

179. കറുത്തപട്ടേരി എന്നറിയപ്പെയുന്നത്?

വി.ടി ഭട്ടതിരിപ്പാട്

180. മന്നത്തു പത്മനാഭനും ആർ.ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന?

ഹിന്ദുമഹാമണ്ഡലം

Visitor-3976

Register / Login