Questions from പൊതുവിജ്ഞാനം (special)

1. ഷാജഹാനെ മകനായ ഔറംഗസീബ് തുറങ്കിലടച്ച സ്ഥലം?

ആഗ്ര കോട്ടയിലെ മുസമ്മാൻ ബുർജ് എന്ന ഗോപുരത്തിൽ

2. സൂര്യനിലെ ഊർജ്ജ സ്രോതസ്സ്?

ഹൈഡ്രജൻ

3. ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്ന പുഷ്പം?

വാടാർ മുല്ല

4. പാറപ്പുറം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ഇ മത്തായി

5. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പടുന്ന ഗ്രഹം?

വ്യാഴം

6. മഹാശ്വതാ ദേവിയുടെ ആദ്യ നോവൽ?

ഝാൻസി റാണി

7. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ജീവി?

കോല (Koala)

8. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലര്‍?

ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

9. രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്ന അവസ്ഥ?

ഹൈപ്പോഗ്ളൈസീമിയ

10. നാവിക കലാപം ആരംഭിച്ച തീയതി?

1946 ഫെബ്രുവരി 18

Visitor-3997

Register / Login