Questions from പൊതുവിജ്ഞാനം (special)

511. കോൺഗ്രസിന്‍റെ പേരിനോട് നാഷണൽ എന്ന് കൂട്ടിച്ചേർക്കപ്പെട്ട കോൺഗ്രസ് സമ്മേളനം?

1891 ലെ നാഗ്പൂർ സമ്മേളനം

512. ദാദാഭായി നവറോജി ഡ്രെയിൻ തിയറി (ചോർച്ചാ സിദ്ധാന്തം) അവതരിപ്പിച്ച വർഷം?

1867

513. ത്രിവർണ്ണ പതാകയെ ദേശീയപതാകയായി കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചതെന്ന്?

1947 ജൂലൈ 22

514. ആദ്യ കൃത്രിമോഗ്രഹമായ സ്പുട്നിക്ക് വിക്ഷേപിച്ചതെന്ന്?

1957 ഒക്ടോബർ 4

515. ഖജുരാഹോ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

516. കൈക്കുറപ്പാട്ട് എന്ന നാടകത്തിന്‍റെ രചയിതാവ്?

കാവാലം നാരായണപണിക്കർ

517. ഒരിക്കൽ പോലും വെള്ളം കുടിക്കാത്ത ജന്തു?

കംഗാരു എലി

518. സുഭാഷ് ചന്ദ്രബോസ് ഫ്രീ ഇന്ത്യ സെന്റർ സ്ഥാപിച്ചതെവിടെ?

ബെർലിൻ

519. Will-o-the-wisp (മറുത) എന്നു പറയപ്പെടുന്ന ഗ്രഹം?

ബുധൻ (Mercury)

520. വിക്കിപീഡിയയുടെ സ്ഥാപകൻ?

ജിമ്മി വെയ്ൽസ്

Visitor-3669

Register / Login