Questions from പൊതുവിജ്ഞാനം (special)

501. പ്രഭാതത്തിൽ "അപ്പോളോ " എന്നും പ്രദോഷത്തിൽ "ഹെർമിസ്" എന്നും റോമാക്കാർ വിളിക്കുന്ന ഗ്രഹം?

ബുധന്‍

502. ജിപ്സത്തിന്‍റെ രാസനാമം?

കാത്സ്യം സൾഫേറ്റ്

503. കഴ്സൺ പ്രഭുവിനെ ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്ന് വിശേഷിപ്പിച്ചതാര്?

ഗോപാലകൃഷ്ണ ഗോഖലെ

504. രാമായണം ആദ്യമായി മലയാളത്തിൽ രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛൻ

505. ആറാമതായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ?

ഒഡിയ

506. ത്രിവർണ്ണ പതാകയെ ദേശീയപതാകയായി കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചതെന്ന്?

1947 ജൂലൈ 22

507. ഇന്ത്യന്‍ പബ്ളിക് സ്കൂളുകളുടെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം?

ഡെറാഡൂണ്‍

508. ഒരിക്കൽ പോലും വെള്ളം കുടിക്കാത്ത ജന്തു?

കംഗാരു എലി

509. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് 'ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍' എന്ന പുസ്തകം രചിച്ചത്?

എം.കെ സാനു

510. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "യുവർ പെർഫക്ട് ബാങ്കിംഗ് പാർട്ണർ"?

ഫെഡറൽ ബാങ്ക്

Visitor-3365

Register / Login