Questions from പൊതുവിജ്ഞാനം (special)

511. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ സ്ഥാപിച്ച ഏറ്റവും വലിയ കോൺസൺട്രേഷൻ ക്യാമ്പ്?

ഓഷ് വിറ്റ്സ് (പോളണ്ട് )

512. ബാക്ടീരിയ ശരീരത്തിലേയ്ക്ക് വിസർജ്ജിക്കുന്ന പദാർത്ഥം?

ടോക്സിൻ

513. യൂറോപ്പിലെ നീളം കൂടിയ നദി?

വോൾഗ

514. മുങ്ങിക്കപ്പലുകളിൽ നിന്നും ജലോപരിതലം വീക്ഷിക്കാനുള്ള ഉപകരണം?

പെരിസ്കോപ്പ്

515. ഭയപ്പെടുമ്പോൾ മനുഷ്യ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?

അഡ്രിനാലിൻ

516. ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത്?

അംജദ് അലി ഖാൻ

517. കേരള സർക്കാർ വിനോദസഞ്ചാരം ഒരു വ്യവസായമായി അംഗീകരിച്ച വർഷം?

1986

518. ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം?

പലായന പ്രവേഗം (Escape Velocity)

519. 1914 ൽ സർ ബഹുമതി നിഷേധിച്ച സ്വാതന്ത്ര്യ സമര സേനാനി?

ഗോപാലകൃഷ്ണ ഗോഖലെ

520. ഗന്ധ ഗ്രഹണവുമായി ബന്ധപ്പെട്ട ശരീരത്തിലെ നാഡി?

ഓൾ ഫാക്ടറി നെർവ്

Visitor-3550

Register / Login