Questions from പൊതുവിജ്ഞാനം

2931. ട്രീറ്റ്മെന്‍റെ ഓഫ് തിയ്യാസ് ഇന്‍ ട്രാവന്‍കൂര്‍ എന്ന കൃതി രചിച്ചത്?

ഡോ. പി പല്‍പ്പു

2932. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?

കുമാര ഗുരുദേവൻ

2933. ഏത് രാജ്യത്താണ് 1007 റോബോട്ടു കളെ അണിനിരത്തി ഗിന്നസ് ബു ക്കിൽ ഇടം നേടിയ ഗ്രൂപ് ഡാൻസ് സംഘടിപ്പിച്ചത്?

ചൈന

2934. ഗ്ലാസ് ലയിക്കുന്ന ആസിഡ്?

ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

2935. വനങ്ങള്‍ ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല?

ആലപ്പുഴ

2936. ‘ഐതിഹ്യമാല’ എന്ന കൃതിയുടെ രചയിതാവ്?

കൊട്ടാരത്തിൽ ശങ്കുണ്ണി

2937. മാങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ഇടുക്കി ജില്ല

2938. ത്രിഫല എന്നറിയപ്പെടുന്നത്?

നെല്ലിക്ക ; താന്നിക്ക ; കടുക്ക

2939. വ്യത്യസ്ത രുചികളെ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം?

സ്വാദു മുകുളങ്ങൾ

2940. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നകേരളത്തിലെ ജില്ല?

പാലക്കാട്

Visitor-3547

Register / Login