Questions from പൊതുവിജ്ഞാനം

1. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി?

9 വർഷം

2. മാപ്പിളകലാപവുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാര്‍ ഡിസ്ട്രിക്ട് കളക്ടര്‍?

എച്ച്.വി.കനോലി

3. സ്റ്റെപ്പിസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

റഷ്യ

4. ചന്ദ്രഗുപ്തമൗര്യന് രാജ്യതന്ത്രത്തിൽ പരിശീ ലനം നൽകിയതാര്?

കൗടില്യൻ

5. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ?

കാർബൺ ഡേറ്റിങ്

6. സ്വദേശാഭിമാനി പത്രത്തിന്‍റെ ആപ്തവാക്യം?

ഭയകൗടില്യലോഭങ്ങള്‍ വളര്‍ത്തില്ലോരു നാടിനെ

7. ദേശിംഗനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കൊല്ലം

8. കടുക്ക ഞാന്നിക്ക നെല്ലിക്ക ഇവ മൂന്നിനും കൂടിയുള്ള പേര്?

ത്രീഫല

9. ജോർജിയയുടെ നാണയം?

ലാറി

10. റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?

ബ്രാസവില്ല

Visitor-3014

Register / Login