Questions from കേരളാ നവോഥാനം

91. "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

92. ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത്?

1929 സെപ്റ്റംബർ 10

93. ‘സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

94. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന?

ആചാര ഭൂഷണം

95. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?

സ്ത്രീ വിദ്യാദോഷിണി (1899)

96. ആത്മോപദേശ ശതകം എഴുതിയത് ആരാണ്?

ശ്രീ നാരായണ ഗുരു

97. വാഗ്ഭടന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

98. 1968ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്?

വി.ടി ഭട്ടതിപ്പാട്

99. കുമാരനാശാൻ ജനിച്ച സ്ഥലം?

കായിക്കര; തിരുവനന്തപുരം

100. ചട്ടമ്പിസ്വാമികളുടെ ഗുരു?

തൈക്കാട് അയ്യാ സ്വാമികൾ

Visitor-3931

Register / Login