Questions from പൊതുവിജ്ഞാനം

7831. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

വൈകുണ്ഠ സ്വാമികൾ

7832. ഷിക് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഡിഫ്തിരിയ

7833. ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ് ?

സ്വത്തിനുള്ള അവകാശം

7834. പാക്കിസ്ഥാന്‍റെ ആദ്യ പ്രസിഡന്‍റ്?

ഇസ്കന്ദർ മിർസ

7835. കേരളാ തുളസീദാസ് എന്നറിയപ്പെടുന്നത്?

വെണ്ണിക്കുലം ഗോപാലകുറുപ്പ്

7836. ഏത് വൈറ്റമിന്‍റെ അഭാവമാണ് പെല്ലഗ്രയ്ക്ക് കാരണം?

വൈറ്റമിൻ B3

7837. സ്വാഗതാഖ്യാന രൂപത്തിൽ വൈലോപ്പിള്ളി എഴുതിയ കവിത ഏത്?

കണ്ണീർപ്പാടം

7838. കേരളത്തിൽ ഒദ്യോഗിക പുഷ്പം?

കണിക്കൊന്ന

7839. കേരളത്തു നിന്നു ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി?

കബനി

7840. സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം?

ഇസ്രായേൽ

Visitor-3716

Register / Login