Questions from കേരളം

211. ബാലഗുരു എന്നറിയപ്പെട്ടിരുന്ന കേരള സാമൂഹിക പരിഷ്‌കര്‍ത്താവ്

വാഗ്ഭടാനന്ദന്‍

212. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമസഭാ നിയോജകമണ്ഡലങ്ങള്‍ ഉള്ള ജില്ല?

മലപ്പുറം

213. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റായിരുന്ന കവി

എന്‍.വി.കൃഷ്ണവാര്യര്‍

214. കേരള മുഖ്യമന്ത്രിമാരില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ വ്യക്തി

സി.അച്യുതമേനോന്‍

215. ഒരു തീര്‍ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ അവസാനത്തെ കേരളയാത്ര ഏതുവര്‍ഷമായിരുന്നു

1937

216. 2015ലെ കേരളത്തിലെ മികച്ച ഗ്രാമ പഞ്ചായത്ത്?

കുലശേഖര പുരം

217. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?

കല്ലട ജലസേചന പദ്ധതി

218. കേരളത്തില്‍ ജലോല്‍സവങ്ങള്‍ക്കു തുടക്കം കുറിക്കുന്ന വള്ളം കളി

ചമ്പക്കുളം മൂലം വള്ളംകളി

219. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്

പമ്പ

220. കേരള സിംഹം എന്നറിയപ്പെടുന്നത്

പഴശ്ശിരാജ

Visitor-3940

Register / Login