Questions from കേരളം

341. കേരളത്തില്‍ കൂറുമാറ്റ നിരോധന നിയമത്തിലൂടെ അംഗത്വം ന ഷ്ടപ്പെട്ട ആദ്യ എം.എല്‍.എ.

ആര്‍.ബാലകൃഷ്ണപിള്ള

342. ഒന്നാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ?

ആറ്.

343. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?

പി. എൻ.പണിക്കർ

344. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?

കല്ലട ജലസേചന പദ്ധതി

345. കേരളത്തിലെ പുരുഷമേധാവിത്വമുള്ള ഏക ജില്ല?

ഇടുക്കി

346. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ?

ഗവർണർ

347. കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം?

ഇടുക്കി

348. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?

കബനി

349. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പക്ഷി

കാക്ക

350. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം

തിരുവനന്തപുരം

Visitor-3149

Register / Login