Questions from കേരളാ നവോഥാനം

111. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ

112. അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്‍റെ കർത്താവ്?

വി.ടി ഭട്ടതിപ്പാട്

113. "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

114. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?

1984

115. ‘പോംവഴി’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

116. ശ്രീ നാരായണ ഗുരുവിന്‍റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്ഷം?

1924

117. ആയുർവേദത്തിലെ ത്രിമൂർത്തികൾ ആരെല്ലാം?

ചരകൻ; ശുശ്രുതൻ; വാഗ്ഭടൻ

118. റെഡീമർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി?

കുമാരനാശാൻ (1924 ജനുവരി 16)

119. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

1895 (ബാംഗ്ലൂരിൽ വച്ച് )

120. ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

Visitor-3735

Register / Login