Questions from കേരളാ നവോഥാനം

161. വി.ടി. ഭട്ടതിരിപ്പാടിന്‍റെ ആത്മകഥാപരമായ രണ്ട് രചനകളാണ്?

കര്‍മ്മവിപാകം; ജീവിതസ്മരണകള്‍.

162. വാഗ്ഭടാനന്ദന്‍റെ യഥാര്‍ത്ഥ പേര്?

കുഞ്ഞിക്കണ്ണന്‍

163. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം; മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്?

വി.ടി.ഭട്ടതിരിപ്പാട്

164. റെഡീമർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി?

കുമാരനാശാൻ (1924 ജനുവരി 16)

165. ‘എന്‍റെ കണ്ണ്’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

166. അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

167. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?

അയ്യാ വൈകുണ്ഠർ

168. "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

169. ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?

വി.ടി ഭട്ടതിപ്പാട്

170. ടാഗോറിന്‍റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാർ?

സി.കേശവൻ

Visitor-3015

Register / Login