Questions from പൊതുവിജ്ഞാനം

1. വി.വി-ഗിരി ചന്ദ്രനിലെ ലോഹ ഫലകത്തിൽ നൽകിയ സന്ദേശം?

'മനുഷ്യ കുലത്തിനു നന്മ വരാൻ ചന്ദ്ര യാത്രയ്ക്കു കഴിയട്ടെ '

2. ആരൊക്കെ തമ്മിലായിരുന്ന പ്ലാസി യുദ്ധം?

റോബർട്ട് ക്ലൈവിന്‍റെ ബ്രിട്ടീഷ് സേനയും ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയുടെ സേനയും

3. ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ ഏക നോവൽ ?

കളിത്തോഴി

4. ആദ്യ എഴുത്തച്ഛന്‍ പുരസ്കാര ജേതാവ്?

ശൂരനാട് കുഞ്ഞന്‍പിള്ള

5. ആൽമരം - ശാസത്രിയ നാമം?

ഫൈക്കസ് ബംഗാളൻസിസ്

6. ശ്രീലങ്കയുടെ രാഷ്ട്രപിതാവ് ആര്?

ഡി എസ് സേനാനായകെ

7. മഹാഭാരതത്തിലെ അവസാന പർവ്വം?

സ്വർഗ്ഗാരോഹണപർവ്വം

8. യൂറോപ്പിന്‍റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?

സ്വിറ്റ്സർലാന്‍റ്

9. കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷന്‍?

തിരുവനന്തപുരം

10. പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?

വത്തിക്കാൻ

Visitor-3731

Register / Login