Questions from പൊതുവിജ്ഞാനം (special)

151. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ഏതെല്ലാം?

ഹെപ്പറ്റൈറ്റിസ് A യും ഹെപ്പറ്റൈറ്റിസ് E യും

152. കാച്ചിക്കുറുക്കിയെടുത്ത കവിത എന്ന് വിളിക്കുന്നത് ആരുടെ കവിതകളെയാണ്?

വൈലോപ്പിള്ളി ശ്രീധരമേനോൻ

153. ടെലസ്കോപ്പുകളിൽ ഉപയോഗിക്കുന്നത് എന്തു തരം മിറർ ആണ്?

കോൺകേവ് മിറർ

154. ഹേബര്‍ പ്രക്രീയയിലൂടെ നിര്‍മ്മിക്കുന്നത്?

അമോണിയ

155. കേരള സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

കുര്യാക്കോസ് ഏലിയാസ് ചാവറ

156. എൽ.പി.ജി ചോർച്ച തിരിച്ചറിയുന്നതിന് ഗന്ധത്തിനായി ചേർക്കുന്ന പദാർത്ഥം?

മീഥൈൽ മെർകാപ്റ്റൻ

157. സള്‍ഫ്യൂരിക്കാസിഡിന്റെ നിർമ്മാണ പ്രക്രീയ?

സമ്പർക്ക (Contact)

158. ജൈനമത വിശുദ്ധ ഗ്രന്ഥമായ അംഗാസ് എഴുതി തയ്യാറാക്കിയത്?

ഭദ്രബാഹു (BC 296)

159. ക്വിസ് എന്ന പദത്തിന്‍റെ ഉപജ്ഞാതാവ്?

ജിം ഡെയ്ലി (അയർലൻഡ്)

160. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സൾഫ്യൂരിക് ആസിഡ്

Visitor-3879

Register / Login