Questions from പൊതുവിജ്ഞാനം (special)

161. ത്രിവർണ്ണ പതാകയെ ദേശീയപതാകയായി കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചതെന്ന്?

1947 ജൂലൈ 22

162. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലര്‍?

ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

163. ഹരിതകത്തിൽ (Chlorophyll ) അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

164. കേരളത്തില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ പെയ്യുന്ന പ്രധാന മഴക്കാലം?

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം)

165. 1857 ലെ ഒന്നാം സ്വാതന്ത്യ സമരത്തെ "പരിഷ്കൃതരും അപരിഷ്കൃതരും തമ്മിലുള്ള സംഘർഷം " എന്ന് വിശേഷിപ്പിച്ചതാര്?

ടി.എച്ച് ഹോംസ്

166. ആവർത്തനപ്പട്ടികയുടെ (Periodic Table) പിതാവ്?

ഡിമിത്രി മെന്‍ഡെലീബ്

167. ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന പക്ഷി?

ഒട്ടകപ്പക്ഷി

168. ക്വിക് ലൈം (നീറ്റുകക്ക) യുടെ രാസനാമം?

കാത്സ്യം ഓക്സൈഡ്

169. വിത്തില്ലാത്ത ഒരു മാവിനം?

സിന്ധു

170. ഏറ്റവും കൂടുതൽ സ്റ്റേബിള്‍ ഐസോടോപ്പുകൾ ഉള്ള മൂലകം?

ടിൻ

Visitor-3195

Register / Login