Questions from പൊതുവിജ്ഞാനം (special)

181. സർ സി.പി രാമസ്വാമിയുടെ ഭരണത്തിനെതിരെ മന്ത്രിക്കെട്ട് എന്ന കഥ എഴുതിയ എഴുത്തുകാരൻ?

പൊൻകുന്നം വർക്കി

182. മൂത്രത്തിന് മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണവസ്തു?

യൂറോക്രോം

183. AD 1000 നും 1026 നും ഇടയിൽ 17 പ്രാവശ്യം ഇന്ത്യയെ ആക്രമിച്ച മുസ്ലിം ആക്രമണകാരി?

മുഹമ്മദ് ഗസ്നി

184. കുഞ്ചന്‍ ദിനം എന്ന്?

മെയ് 5

185. ദ യൂണിവേഴ്‌സ് ഇൻ എ നട്ട്ഷെൽ എന്ന കൃതിയുടെ കര്‍ത്താവ്‌?

സ്റ്റീഫൻ ഹോക്കിങ്സ്

186. ആണവോർജ്ജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ?

നോട്ടിലസ്

187. മനുഷ്യനിൽ എവിടെ വച്ചാണ് ബീജസംയോഗം നടക്കുന്നത്?

ഫലോപ്പിയൻ ട്യൂബ്

188. ഋതുഭേദങ്ങൾക്ക് കാരണമെന്ത്?

ഭൂമിയുടെ പരിക്രമണം

189. കപ്പലുകൾ; മുങ്ങി കപ്പലുകൾ എന്നിവയ്ക്കെതിരെ വെള്ളത്തിലൂടെ പ്രയോഗിക്കാവുന്ന മിസൈലുകൾ?

ടോർപിഡോ

190. പ്രാചീനകവിത്രയം എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി; എഴുത്തച്ഛന്‍; കുഞ്ചന്‍നമ്പ്യാര്‍

Visitor-3700

Register / Login