Questions from പൊതുവിജ്ഞാനം (special)

241. 1 ഫാത്തം എത്ര അടിയാണ്?

6 അടി

242. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും വലുത്?

കബനി

243. ഇന്ദുലേഖ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തതാര്?

മലബാർ കളക്ടറായിരുന്ന ഡ്യൂമെർഗ്

244. ജലം ആൽക്കഹോൾ എന്നിവയുടെ മിശ്രീതത്തിൽ നിന്നും ആൽക്കഹോൾ വേർതിരിച്ചെടുക്കുന്ന പ്രക്രീയ?

ഡിസ്റ്റിലേഷൻ

245. രാജകീയ രോഗം എന്നറിയപ്പെടുന്നത്?

ഹീമോഫീലിയ

246. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത് എവിടെ?

റെറ്റിനയുടെ പിന്നിൽ

247. ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണപദ്ധതിയായ ചന്ദ്രയാൻ - 1 വിക്ഷേപിച്ചതെന്ന്?

2008 ഒക്ടോബർ 22

248. 1925 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം?

കാൺപൂർ

249. തൈറോക്സിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഗോയിറ്റർ

250. ഇന്ത്യൻ ഫയർ എന്നറിയിപ്പെടുന്ന സസ്യം?

അശോകം

Visitor-3320

Register / Login