251. മൈക്കിൾ ഒ.ഡയറിനെ വധിച്ച ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം?
1940 ജൂലൈ 31
252. ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത്?
ആന്റ് വെർപ്-ബെൽജിയം
253. പകർച്ചവ്യാധികളിൽ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം?
കുഷ്ഠം
254. "രക്ത മാംസങ്ങളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിച്ചെന്നു വരില്ല " ഗാന്ധിജിയെപ്പറ്റി ഇപ്രകാരം അഭിപ്രായപ്പെട്ടത്?
ആൽബർട്ട് ഐൻസ്റ്റീൻ
255. ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം?
പലായന പ്രവേഗം (Escape Velocity)
256. ഷേയ്ക്ക് അബ്ദുള്ളയെ 1945 ൽ കാശ്മീർ സിംഹം എന്ന് വിശേഷിപ്പിച്ചത്?
ജവഹർലാൽ നെഹൃ
257. സസ്യ ശരീരം കോശത്താൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
റോബർട്ട് ഹുക്ക്
258. നീല തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധ വസ്തു?
ആംബർഗ്രീസ്
259. ഹോർമോണും എൻസൈമും ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി?
ആഗ്നേയ ഗ്രന്ഥി ( പാൻക്രിയാസ് ഗ്ലാൻഡ്)
260. ഇന്ത്യയിലാദ്യമായി സർക്കാർ ആഭിമുഖ്യത്തിൽ ചിട്ടി ആരംഭിച്ച സംസ്ഥാനം?
കേരളം