Questions from പൊതുവിജ്ഞാനം (special)

271. സ്റ്റിബ്നൈറ്റ് എന്തിന്‍റെ ആയിരാണ്?

ആന്റീമണി

272. പശ്ചിമേന്ത്യയിലെ സാംസ്ക്കാരിക നവോത്ഥാനത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി?

എം.ജി റാനഡെ

273. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്നതിന് സഹായിക്കുന്ന ശബ്ദത്തിന്‍റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

274. കവിരാജമാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

275. ശ്രീജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

276. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ജീവി?

കോല (Koala)

277. കുമാരനാശാന്‍ രചിച്ച നാടകം?

വിചിത്രവിജയം

278. പേശികളില്ലാത്ത ശരീരത്തിലെ അവയവം?

ശ്വാസകോശം

279. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള പക്ഷി?

എമു

280. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?

ശനി (Saturn)

Visitor-3908

Register / Login