Questions from പൊതുവിജ്ഞാനം (special)

261. ചെടികളെ ആകർഷകമായ രീതിയിൽ വെട്ടിയൊരുക്കുന്ന രീതി?

ടോപ്പിയറി

262. കഴ്സൺ പ്രഭുവിനെ ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്ന് വിശേഷിപ്പിച്ചതാര്?

ഗോപാലകൃഷ്ണ ഗോഖലെ

263. ജീന്‍ ബാപ്റ്റിസ്റ്റ് കോൾബർട്ടിന്‍റെ മേൽനോട്ടത്തിൽ 1664 ൽ സ്ഥാപിതമായ കമ്പനി?

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

264. സള്‍ഫ്യൂരിക്കാസിഡിന്റെ നിർമ്മാണ പ്രക്രീയ?

സമ്പർക്ക (Contact)

265. അസാധാരണ ലോഹം എന്ന് വിശേഷിക്കപ്പെടുന്നത്?

മെർക്കുറി

266. 1902 ൽ കഴ്സൺ പ്രഭു നിയമിച്ച ഇന്ത്യൻ പോലിസ് കമ്മീഷന്‍റെ ചെയർമാൻ?

ആൻഡ്രൂ ഫ്രേസർ

267. 1901 ൽ പഞ്ചാബിൽ നിന്നും നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രോവിൻസ് രൂപവത്ക്കരിച്ച വൈസ്രോയി?

കഴ്സൺ പ്രഭു

268. അമേരിക്കയിലെ ബെർക്കിലി സരവ്വകലാശാല പ്രൊഫസറായിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി?

ലാലാ ഹർദയാൽ

269. ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ - 1 ൽ നാസ ഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം?

മൂൺ മിനറോളജി മാപ്പർ (എം ക്യൂബിക്)

270. ടിഷ്യൂ കൾച്ചറിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നത്?

ഹേബർലാൻഡ്

Visitor-3171

Register / Login