Questions from പൊതുവിജ്ഞാനം (special)

21. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി രൂപീകരിക്കുന്നതിന് കാരണമായ ആക്റ്റ്?

1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്റ്റ്

22. ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്?

പന്തളം കേരള വര്‍മ്മ

23. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?

പമ്പ

24. തുരുമ്പിന്‍റെ രാസനാമം?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

25. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള പക്ഷി?

എമു

26. പുഷ്പങ്ങൾക്ക് മണം നൽകുന്ന രാസവസ്തു?

എസ്റ്ററുകൾ

27. കര്‍ണാവതി എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ നഗരം?

അഹമ്മദാബാദ്

28. ഇന്ദുലേഖ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തതാര്?

മലബാർ കളക്ടറായിരുന്ന ഡ്യൂമെർഗ്

29. ഫ്രെഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ C

30. ഇന്ദ്രനീലത്തിന്‍റെ (Saphire) രാസനാമം?

അലുമിനിയം ഓക്സൈഡ്

Visitor-3748

Register / Login