Questions from പൊതുവിജ്ഞാനം (special)

321. 1902 ൽ കഴ്സൺ പ്രഭു നിയമിച്ച ഇന്ത്യൻ പോലിസ് കമ്മീഷന്‍റെ ചെയർമാൻ?

ആൻഡ്രൂ ഫ്രേസർ

322. അറയ്ക്കല്‍ രാജവംശത്തിലെ പെണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്?

അറയ്ക്കല്‍ ബീവി

323. റോഡിലെ മഞ്ഞ് ഉരുക്കി മാറ്റാൻ ഉപയോഗിക്കുന്ന രാസവസ്തു?

ഉപ്പ് [ സോഡിയം ക്ലോറൈഡ് ]

324. 1993 ലെ സമാധാനത്തിനുള്ള നോബൽ പ്രൈസ് നെൽസൺ മണ്ടേല പങ്കിട്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗി?

എഫ്.ഡബ്ല്യൂ.ഡി ക്ലർക്ക്

325. വോൾവോ ഏത് രാജ്യത്തെ വാഹന നിർമ്മാതാക്കളാണ്?

സ്വീഡൻ

326. AD 1000 നും 1026 നും ഇടയിൽ 17 പ്രാവശ്യം ഇന്ത്യയെ ആക്രമിച്ച മുസ്ലിം ആക്രമണകാരി?

മുഹമ്മദ് ഗസ്നി

327. എസ്. ഐ യൂണിറ്റിലെ അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം?

ഏഴ്

328. കേരളത്തില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

മണിയാര്‍

329. വിധവകളെ സംരക്ഷിക്കാൻ ബോംബെയിൽ ശാരദാ സദനം സ്ഥാപിച്ചതാര്?

പണ്ഡിത രമാഭായി

330. ഖജുരാഹോ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3457

Register / Login