Questions from പൊതുവിജ്ഞാനം (special)

331. ഭൂമിയുടെ കാന്തിക ശക്തിക്കനുസരിച്ച് സഞ്ചരിക്കാൻ കഴിവുള്ള ജീവി?

ഒച്ച്

332. 1937ൽ മദ്രാസിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിന് നേതൃത്വം നൽകിയതാര്?

സി. രാജഗോപാലാചാരി

333. "ലണ്ടൻ നോട്ട് ബുക്ക് " എന്ന സഞ്ചാര സാഹിത്യ കൃതിയുടെ കർത്താവ്?

എസ് കെ പൊറ്റക്കാട്

334. പ്രകൃതിവാതകം; പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം?

ആസ്സാം

335. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും വലുത്?

കബനി

336. സമുദ്രങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

പസഫിക്ക് സമുദ്രം

337. ബാക്ടീരിയകളെ ആക്രമിച്ച് നശിപ്പിക്കുന്ന വൈറസുകൾ?

ബാക്ടീരിയോ ഫേജുകൾ

338. സസ്യങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസൈക്ക് രോഗം

339. ബ്യൂറോക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ നോവല്‍?

യന്ത്രം

340. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വൈറ്റമിൻ ഏത്?

വൈറ്റമിൻ C

Visitor-3980

Register / Login