Questions from പൊതുവിജ്ഞാനം (special)

351. 1857 ലെ വിപ്ലവ സമയത്ത് കൊല്ലപ്പെട്ട ലക്നൗവിലെ ബ്രിട്ടീഷ് റസിഡന്റ്?

ഹെന്റി ലോറൻസ്

352. സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രമാനവശേഷി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ തലവൻ?

എൻ. ഗോപാലസ്വാമി

353. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "യുവർ പെർഫക്ട് ബാങ്കിംഗ് പാർട്ണർ"?

ഫെഡറൽ ബാങ്ക്

354. 'ട്രെയിൻ ടു പാക്കിസ്ഥാൻ' ആരുടെ കൃതിയാണ്?

ഖുശ്വന്ത്‌ സിംഗ്

355. സമുദ്രങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

പസഫിക്ക് സമുദ്രം

356. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?

സെറിബല്ലം

357. യു.എന്നിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?

സഈദ് അക്ബറുദ്ദീൻ

358. പെർട്ടൂസിസ് എന്നറിയപ്പെടുന്ന രോഗം?

വില്ലൻ ചുമ

359. ജെ. ജെ. തോംസൺ ഇലക്ട്രോൺ കണ്ടുപിടിച്ച വര്‍ഷം?

1897

360. 1870 ൽ ഇന്ത്യൻ റിംഫോംസ് അസോസിയേഷൻ സ്ഥാപിച്ചതാര്?

കേശവ ചന്ദ്രസെൻ

Visitor-3009

Register / Login