Questions from പൊതുവിജ്ഞാനം (special)

421. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

ഫ്രഞ്ച് വിപ്ലവം

422. ബിലാത്തിവിശേഷം എന്ന സഞ്ചാര സാഹിത്യകൃതി രചിച്ചത്?

കെ.പി.കേശവമേനോന്‍

423. ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം?

പലായന പ്രവേഗം (Escape Velocity)

424. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല?

ആലപ്പുഴ

425. കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി?

പാമ്പാര്‍

426. വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മൂലകം?

ആർസനിക്

427. ശരീര കോശങ്ങളിലെ കോശവിഭജനം അറിയപ്പെടുന്നത്?

ക്രമഭംഗം (മൈറ്റോസിസ് )

428. സള്‍ഫ്യൂരിക്കാസിഡിന്റെ നിർമ്മാണ പ്രക്രീയ?

സമ്പർക്ക (Contact)

429. ചാൾസ് ഡാർവിൻ പരീക്ഷണങ്ങൾ നടത്തിയ ഗാലപ്പഗോസ് ദ്വീപുകൾ ഇപ്പോൾ ഏത് രാജ്യത്തിന്‍റെ അധീനതയിലാണ്?

ഇക്വഡോർ

430. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് സർദാർ പട്ടേലിനെ സഹായിച്ച മലയാളി?

വി.പി മേനോൻ

Visitor-3357

Register / Login