431. ഗാന്ധിജി വാർധയിൽ സേവാഗ്രാം ആശ്രമം ആരംഭിച്ചതെന്ന്?
1936
432. ലഗൂണുകളുടെ നാട്, കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
കേരളം
433. 1857 ലെ വിപ്ലവ സമയത്ത് കൊല്ലപ്പെട്ട ലക്നൗവിലെ ബ്രിട്ടീഷ് റസിഡന്റ്?
ഹെന്റി ലോറൻസ്
434. അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്നതിന് സഹായിക്കുന്ന ശബ്ദത്തിന്‍റെ പ്രതിഭാസം?
ഡോപ്ലർ ഇഫക്ട് (Doppler Effect)
435. 2015 ലെ വാക്ക് ആയി ഒക്സ്ഫോർഡ് ഡിക്ഷണറിയിൽ സ്ഥാനം പിടിച്ച വാക്ക്?
ഇമോജി (Emoji)
436. ഭ്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം?
വ്യാഴം (Jupiter)
437. കേരള സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
കുര്യാക്കോസ് ഏലിയാസ് ചാവറ
438. വീണ; തമ്പുരു തുടങ്ങിയ സംഗീതോപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന തടി?
പ്ലാവ്
439. എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?
എം.എസ് സുബ്ബലക്ഷ്മി
440. ടി.എം നായരും ത്യാഗരാജചെട്ടിയും ചേർന്ന് 1917 ൽ രൂപീകരിച്ച പാർട്ടി?
ജസ്റ്റീസ് പാർട്ടി