Questions from പൊതുവിജ്ഞാനം (special)

561. സോളാർ കേസ് അന്വേഷിക്കുന്ന ജൂഡിഷ്യല്‍ കമ്മീഷന്‍?

എസ്.ശിവരാജൻ കമ്മീഷൻ

562. അൽമാജെസ്റ്റ്, ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്?

ടോളമി

563. സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്‌ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്?

സാൾട്ടിംഗ് ഔട്ട്

564. കിഴക്കിന്‍റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

മേഘാലയ

565. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (BSE) ആസ്ഥാനം?

ദലാൽ സ്ട്രീറ്റ് - മുംബൈ

566. എന്തിന്റെ വളർച്ചയുടെ ഫലമായാണ് സസ്യങ്ങൾ വണ്ണം വയ്ക്കുന്നത്?

കേമ്പിയം

567. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

പിയറി ഡി കുബർട്ടിൻ

568. ആത്മവിദ്യാ സംഘം സ്ഥാപകൻ?

വാഗ്ഭടാനന്ദൻ

569. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി രൂപീകരിക്കുന്നതിന് കാരണമായ ആക്റ്റ്?

1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്റ്റ്

570. വ്യാസ സമ്മാൻ നൽകുന്നതാര്?

കെ.കെ ബിർള ഫൗണ്ടേഷൻ

Visitor-3106

Register / Login