Questions from പൊതുവിജ്ഞാനം (special)

631. കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി?

പാമ്പാര്‍

632. കുളത്തിലുള്ള വെള്ളത്തിന്റെ പച്ച നിറത്തിന് കാരണമായ സസ്യം?

ക്ലോറല്ല

633. ടെസറ്റ് റ്റ്യൂബ് ശിശുവിനെ ജനിക്കുന്ന സാങ്കേതിക വിദ്യ?

ഇൻവിട്രോ ഫെർട്ടിലൈസേഷൻ

634. സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി?

യൂഗ്ലീന

635. ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ്?

120 ദിവസം

636. ബ്രിട്ടണിലെ ആൽബർട്ട് രാജകുമാരനെ വരവേൽക്കാൻ 1876 ൽ പിങ്ക് നിറം പൂശിയ നഗരം?

ജയ്പൂർ

637. ദേശാഭിമാനികളിൽ ദേശാഭിമാനി എന്നറിയപ്പെടുന്നത്?

സുഭാഷ് ചന്ദ്ര ബോസ്

638. 2012 ഡിസംബർ 21 ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന കലണ്ടർ?

മായൻ കലണ്ടർ

639. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിലുള്ള മൃഗം?

കടുവ

640. സുഭാഷ് ചന്ദ്രബോസ് ഫ്രീ ഇന്ത്യ സെന്റർ സ്ഥാപിച്ചതെവിടെ?

ബെർലിൻ

Visitor-3851

Register / Login