Questions from പൊതുവിജ്ഞാനം (special)

651. ക്രിസ്തുഭാഗവതം രചിച്ചതാര്?

പി.സി ദേവസ്യാ

652. എപ്സം സോൾട്ടിന്‍റെ രാസനാമം?

മഗ്നീഷ്യം സൾഫേറ്റ്

653. ഡെൻ ജോങ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം?

സിക്കിം

654. ഒരിക്കൽ പോലും വെള്ളം കുടിക്കാത്ത ജന്തു?

കംഗാരു എലി

655. സോഡാ ആഷിന്‍റെ രാസനാമം?

സോഡിയം കാർബണേറ്റ്‌

656. ആത്മസമർപ്പണം എന്ന യോഗ പ്രക്രീയയിലൂടെ മരണ വരിച്ച സ്വാതന്ത്യ സമര സേനാനി?

വി.ഡി സവർക്കർ

657. സമൂഹത്തിൽ കാലങ്ങളായി നില നിൽക്കുന്നതും പൂർണ്ണമായും തുടച്ചു മാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾ അറിയപ്പെടുന്നത്?

എൻഡമിക്

658. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്ന ജൂലൈ 1 ആരുടെ ജന്മദിനമാണ്?

ഡോ ബി.സി റോയ്

659. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിലുള്ള മൃഗം?

കടുവ

660. മുങ്ങിക്കപ്പലുകളിൽ നിന്നും ജലോപരിതലം വീക്ഷിക്കാനുള്ള ഉപകരണം?

പെരിസ്കോപ്പ്

Visitor-3380

Register / Login