Questions from പൊതുവിജ്ഞാനം (special)

661. 1901 ൽ പഞ്ചാബിൽ നിന്നും നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രോവിൻസ് രൂപവത്ക്കരിച്ച വൈസ്രോയി?

കഴ്സൺ പ്രഭു

662. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല?

ആലപ്പുഴ

663. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി

664. സസ്യ കോശങ്ങളുടെ ഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

സെല്ലുലോസ്

665. ജലത്തെ വൈദ്യുതവിശ്ലേഷണം മൂലം വിഘടിപ്പിച്ചാൽ ലഭിക്കുന്ന മൂലകങ്ങൾ?

ഹൈഡ്രജനും ഓക്സിജനും

666. കാനഡയിലെ വാൻകൂവറിൽ ഫ്രീ ഹിന്ദുസ്ഥാൻ എന്ന സംഘടന സ്ഥാപിച്ചത്?

താരകാനാഥ് ദാസ്

667. രാമായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

24000

668. ബ്രിട്ടണിലെ ആൽബർട്ട് രാജകുമാരനെ വരവേൽക്കാൻ 1876 ൽ പിങ്ക് നിറം പൂശിയ നഗരം?

ജയ്പൂർ

669. ഫ്രിയോണിന്‍റെ രാസനാമം?

ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ

670. ജൈനമത വിശുദ്ധ ഗ്രന്ഥമായ അംഗാസ് എഴുതി തയ്യാറാക്കിയത്?

ഭദ്രബാഹു (BC 296)

Visitor-3235

Register / Login