Questions from പൊതുവിജ്ഞാനം (special)

681. ഗോവസൂരി പ്രയോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

എഡ്വേർഡ് ജെന്നർ

682. മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്?

ഫെബ്രുവരി 21

683. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് 'ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍' എന്ന പുസ്തകം രചിച്ചത്?

എം.കെ സാനു

684. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാ പാളിച്ചകളെപ്പറ്റി അന്വേഷിച്ച കമ്മിഷൻ?

ജെയിൻ കമ്മീഷൻ

685. വൈദ്യുതകാന്തിക തരംഗ (Electromagnetic Theory) സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ജെയിംസ് ക്ലാർക്ക് മാക്സ് വെൽ

686. വസൂരി (smallpox) രോഗത്തിനു കാരണമായ വൈറസ്?

വേരിയോള വൈറസ്

687. മാരാമൺ കൺവെൻഷൻ ആരംഭിച്ച വർഷം?

1895

688. ഫ്രെഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ C

689. ഹേബര്‍ പ്രക്രീയയിലൂടെ നിര്‍മ്മിക്കുന്നത്?

അമോണിയ

690. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ "ഒളിമ്പസ് മോൺസ്” സ്ഥിതി ചെയ്യുന്നത് ?

ചൊവ്വാ ഗ്രഹത്തിൽ

Visitor-3627

Register / Login