Questions from പൊതുവിജ്ഞാനം (special)

671. വജ്രത്തിന്‍റെ കാഠിന്യം എത്ര?

10 മൊഹ്ർ

672. 2016 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യ അതിഥിയായിരുന്ന ഫ്രഞ്ച് പ്രസിഡന്റ്?

പ്രാൻകോയിസ് ഹോളണ്ട്

673. ഏത് ധാന്യത്തിൽ നിന്നാണ് വിസ്ക്കി ഉൽപാദിപ്പിക്കുന്നത്?

ബാർലി

674. ഇലയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്ക് ആഹാരഘടകങ്ങളെ എത്തിക്കുന്നത് എന്ത്?

ഫ്ളോയം

675. ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) ന്‍റെ രാസനാമം?

സോഡിയം നൈട്രേറ്റ്

676. വർണ്ണാന്ധത തിരിച്ചറിയുന്നതിനുള്ള ടെസ്റ്റ്?

ഇഷിഹാര ടെസ്റ്റ്

677. 1929 ൽ 'കുടി അരശ്' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?

രാമസ്വാമി നായ്ക്കർ

678. 1882 ൽ നിയമിക്കപ്പെട്ട ഇന്ത്യൻ എഡ്യുക്കേഷൻ കമ്മിഷന്‍റെ തലവൻ?

W. W ഹണ്ടർ

679. ചൊവ്വ ഗ്രഹത്തിന്റെ ചിത്രം ആദ്യമായി അയച്ചുതന്ന പേടകം?

മറീനർ- 4 (1965)

680. കൊൽക്കത്തയിൽ ബ്ലാക്ക് ഹോൾ ട്രാജഡി (ഇരുട്ടറ ദുരന്തം) നടന്ന വർഷം?

1756

Visitor-3159

Register / Login