Questions from പൊതുവിജ്ഞാനം (special)

691. ഏറ്റവും പ്രാചീനമായ മലയാളം ലിപി?

വട്ടെഴുത്ത്

692. ഷോർട്ട് ഹാൻഡിന്റെ ഉപജ്ഞാതാവ്?

ഐസക് പിറ്റ്മാൻ

693. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള രണ്ടു സസ്യങ്ങള്‍?

സൂര്യകാന്തി; രാമതുളസി

694. പാമ്പാറും പാമ്പാറിന്‍റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?

അമരാവതി

695. ചുണ്ണാമ്പു വെള്ളം (മിൽക്ക് ഓഫ് ലൈം) ന്‍റെ രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

696. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്ന വൻകര?

വടക്കേ അമേരിക്ക

697. ജിപ്സത്തിന്‍റെ രാസനാമം?

കാത്സ്യം സൾഫേറ്റ്

698. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ജീവി?

കോല (Koala)

699. ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ?

ഇൻഫ്രാസോണിക്

700. സാധാരണ താപനിലയിൽ ഏറ്റവും കുറച്ച് വികസിക്കുന്ന പദാർത്ഥം?

വജ്രം

Visitor-3136

Register / Login