Questions from പൊതുവിജ്ഞാനം (special)

711. ഓക്സിജന്റെ അഭാവം മൂലം ശരീരകലകൾക്കുണ്ടാകുന്ന രോഗം?

അനോക്സിയ

712. രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം?

ശ്രീപെരുംപുത്തൂർ

713. കറുത്ത പട്ടേരി എന്നറിയപ്പെയുന്നത്?

വി.ടി ഭട്ടതിരിപ്പാട്

714. ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണപദ്ധതിയായ ചന്ദ്രയാൻ - 1 വിക്ഷേപിച്ചതെന്ന്?

2008 ഒക്ടോബർ 22

715. ജലത്തെ വൈദ്യുതവിശ്ലേഷണം മൂലം വിഘടിപ്പിച്ചാൽ ലഭിക്കുന്ന മൂലകങ്ങൾ?

ഹൈഡ്രജനും ഓക്സിജനും

716. ഋതുഭേദങ്ങൾക്ക് കാരണമെന്ത്?

ഭൂമിയുടെ പരിക്രമണം

717. ഷേയ്ക്ക് അബ്ദുള്ളയെ 1945 ൽ കാശ്മീർ സിംഹം എന്ന് വിശേഷിപ്പിച്ചത്?

ജവഹർലാൽ നെഹൃ

718. ഇടുക്കിയെയും മധുരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?

ബോഡിനായ്ക്കന്നൂര്‍ ചുരം

719. ഇന്ദ്രനീലത്തിന്‍റെ (Saphire) രാസനാമം?

അലുമിനിയം ഓക്സൈഡ്

720. റോബേഴ്സ് ഗുഹ സ്ഥിതി ചെയ്യുന്നതെവിടെ?

ഡെറാഡൂൺ

Visitor-3422

Register / Login