Questions from പൊതുവിജ്ഞാനം (special)

701. എ.കെ ഗോപാലൻ നയിച്ച പട്ടിണി ജാഥയിൽ പങ്കെടുത്തവർ എത്ര?

32

702. 1946 ഡിസംബർ 11 ന് കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയുടെ സ്ഥിരാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്?

ഡോ. രാജേന്ദ്രപ്രസാദ്

703. ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ?

ഇൻഫ്രാസോണിക്

704. അണലിവിഷം ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരഭാഗം?

വൃക്ക

705. സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്‌ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്?

സാൾട്ടിംഗ് ഔട്ട്

706. 2015 ൽ പുനരേകീകരണത്തിന്റെ 25 മത് വാർഷികം ആഘോഷിച്ച രാജ്യം?

ജർമ്മനി

707. പെരിയാര്‍ നദിയുടെ നീളം എത്ര?

244 കി.മീ

708. 1 ഫാത്തം എത്ര അടിയാണ്?

6 അടി

709. നാവിക കലാപം ആരംഭിച്ച തീയതി?

1946 ഫെബ്രുവരി 18

710. വസൂരി (smallpox) രോഗത്തിനു കാരണമായ വൈറസ്?

വേരിയോള വൈറസ്

Visitor-3927

Register / Login