Questions from പൊതുവിജ്ഞാനം (special)

701. അത്ഭുത ലോഹം എന്നറിയപ്പെടുന്നത്?

ടൈറ്റാനിയം

702. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് 'ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍' എന്ന പുസ്തകം രചിച്ചത്?

എം.കെ സാനു

703. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച കേരളത്തിലെ ആദ്യ വിമാനത്താവളം?

നെടുമ്പാശ്ശേരി

704. സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം?

മൗണ്ട് ഒളിമ്പസ് (ചൊവ്വ)

705. 1925 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം?

കാൺപൂർ

706. ടെന്നീസിന്‍റെ ജന്മനാട്?

ഫ്രാൻസ്

707. ടിഷ്യൂ കൾച്ചറിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നത്?

ഹേബർലാൻഡ്

708. ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

എറണാകുളം

709. ബ്രിട്ടന്‍റെ കഷ്ടകാലം ഇന്ത്യയുടെ അവസരം" എന്ന പ്രസ്താവന ഏത് സ്വാതന്ത്യ സമര സേനാനിയുടെയാണ്?

സുഭാഷ് ചന്ദ്ര ബോസ്

710. മനുഷ്യനിൽ എവിടെ വച്ചാണ് ബീജസംയോഗം നടക്കുന്നത്?

ഫലോപ്പിയൻ ട്യൂബ്

Visitor-3614

Register / Login