741. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഏറ്റവും പുതിയ ഉപഗ്രഹം?
യാവൊഗാൻ 23
742. വിധവകളെ സംരക്ഷിക്കാൻ ബോംബെയിൽ ശാരദാ സദനം സ്ഥാപിച്ചതാര്?
പണ്ഡിത രമാഭായി
743. ഇന്ത്യയിലെ ആദ്യത്തെ ഡോൾഫിൻ കമ്മ്യൂണിറ്റി റിസേർവ്വ് സ്ഥാപിക്കുന്ന സംസ്ഥാനം?
പശ്ചിമ ബംഗാൾ
744. സൂര്യനിലെ ഊർജ്ജ സ്രോതസ്സ്?
ഹൈഡ്രജൻ
745. ഹോർമോണും എൻസൈമും ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി?
ആഗ്നേയ ഗ്രന്ഥി ( പാൻക്രിയാസ് ഗ്ലാൻഡ്)
746. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ഏതെല്ലാം?
ഹെപ്പറ്റൈറ്റിസ് A യും ഹെപ്പറ്റൈറ്റിസ് E യും
747. മലയാളത്തിലെ ആദ്യ ചെറുകഥ?
വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന്‍ലായര്‍)
748. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?
പമ്പ
749. ഫ്രെഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?
വൈറ്റമിൻ C
750. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്?
ഡെന്നിസ് ടിറ്റോ